യുഎഇയിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകി, അസ്ഥിരമായ കാലാവസ്ഥയിൽ പർവതങ്ങളും താഴ്വരകളും സന്ദർശിക്കുന്നതൊഴിവാക്കാനും അധികൃതർ താമസക്കാരോട് പറഞ്ഞു. ദുബായിലെ എക്സ്പോ 2020 ഏരിയ, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി NCM റിപ്പോർട്ട് ചെയ്തു.
وادي كدرا #رأس_الخيمة #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس #عبدالله_القايدي pic.twitter.com/AgmaO4cKqH
— المركز الوطني للأرصاد (@NCMS_media) January 16, 2022
കനത്ത മഴയെത്തുടർന്ന് റാസൽഖൈമയിലെ താഴ്വരയിൽ മഴവെള്ളം ഒഴുകി. അൽഐൻ, അൽ ദഫ്ര, അബുദാബിയിലെ അൽ മുഷ്രിഫ് എന്നിവിടങ്ങളിലും മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫുജൈറ ഇന്റർനാഷണൽ എയർപോർട്ടിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തു.
മഴയുമായി ബന്ധപ്പെട്ട (അപകടകരമായ കാലാവസ്ഥാ സംഭവങ്ങൾ പ്രതീക്ഷിക്കുന്ന ) ഓറഞ്ച് അലേർട്ടും (പുറത്തേക്ക് പോകുകയാണെങ്കിൽ ശ്രദ്ധയെടുക്കണമെന്ന ) യെല്ലോ അലേർട്ടും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും NCM നൽകിയിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നന്നും ആഭ്യന്തര മന്ത്രാലയം ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.