ഫോട്ടോ കടപ്പാട്: ANI
ഇന്ത്യയിലെ ഏറ്റവും നീളമുള്ള റോഡ്-റെയിൽ പാലം “ബോഗിബീൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ബ്രഹ്മപുത്ര നദിയുടെ കുറുകെ 32 മീറ്റർ ഉയരത്തിലാണ് പാലം നിർമിക്കുന്നത്. മുകളിൽ മൂന്നുവരി റോഡും താഴെ ഇരട്ട റെയിൽപാതയും എന്ന രീതിയിലാണ് നിർമാണം.
അസമിലെ ദിബ്രുഗഡ്-ധേമാജി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 4.94 കിലോമീറ്ററാണ് നീളം. 5,900 കോടി രൂപയാണ് നിർമാണ ചിലവ്. പാലം യാഥാർഥ്യമായതോടെ അസം-അരുണാചൽപ്രദേശ് ദൂരം 170 കിലോമീറ്റർ കുറയ്ക്കാൻ കഴിയും. അരുണാചലിൽ സൈന്യത്തിന് വേഗത്തിൽ എത്താനും പാലം സഹായകരമാകും.
#WATCH Prime Minister Narendra Modi at Bogibeel Bridge, a combined rail and road bridge over Brahmaputra river in Dibrugarh. #Assam pic.twitter.com/LiTR9jO5ks
— ANI (@ANI) December 25, 2018