യു എ ഇയിൽ അപകട സ്ഥലങ്ങളിൽ ഒത്തുകൂടുന്നതും പരിക്കേറ്റവരുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് ഒഴിവാക്കണമെന്ന് യുഎഇയിലെ എമിറേറ്റുകളിലെ പോലീസ് കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചു.
അങ്ങനെ ചെയ്താൽ യുഎഇ ഫെഡറൽ നിയമം അനുസരിച്ച് 1,000 ദിർഹം പിഴ ഈടാക്കാം. അപകട സ്ഥലങ്ങളിൽ ഒത്തുകൂടിയ നിരവധി കാഴ്ചക്കാർക്ക് അടുത്തിടെ 1,000 ദിർഹം പിഴ ചുമത്തിയതായി ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മൊഹൈർ അൽ മസ്റൂയി പറഞ്ഞു.
അപകടങ്ങളുടെ ചുറ്റുപാടിൽ ഒത്തുകൂടുന്നത് സുരക്ഷാ അധികാരികൾക്കും, പ്രത്യേകിച്ച് ആംബുലൻസുകൾക്കും, കൃത്യസമയത്ത് സ്ഥലത്തെത്തുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. തിരക്ക് കാരണം ഗതാഗതം തടസ്സപ്പെടുകയും ചിലപ്പോൾ കൂടുതൽ അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.