പ്രതികൂല കാലാവസ്ഥ : വാഹനമോടിക്കുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആർടിഎ

പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആർടിഎ. കൂട്ടിയിടിക്കാനും തെന്നിമറിയാനും സാധ്യതയുള്ളതിനാൽ ടയറുകളുടെ നിലവാരം ഉറപ്പാക്കുകയും വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും നിർദ്ദേശം.

വരും ദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പുലർത്തണമെന്നും ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ: മൈത ബിൻ ആദായി നിർദേശിച്ചു. ദൂരക്കാഴ്ച കുറഞ്ഞ് വാഹനമോടിക്കാൻ ബുദ്ധിമുട്ടു നേരിട്ടാൽ സുരക്ഷിതമായി മാറ്റി നിർത്തുക. വേഗം കൂടുന്നെന്ന് അറിയാൻ ഇടയ്ക്കു സ്പീഡോ മീറ്ററിൽ നോക്കുക. മൂടൽമഞ്ഞുള്ളപ്പോൾ ഫോഗ് ലൈറ്റ് ഉപയോഗിക്കുക എന്ന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു.

എതിരെ വരുന്ന വാഹനമോടിക്കുന്നവരുടെ കാഴ്ച മറയ്ക്കുമെന്നതിനാൽ ഹൈബീം ലൈറ്റ് ഒഴിവാക്കുക. അപകട സാധ്യതയുള്ളതിനാൽ ലെയ്നുകളിൽ വാഹനം നിർത്തരുത്. ശരിയായ ട്രാക്കിലാണെന്നും ഉറപ്പ് വരുത്തണം. പെട്ടെന്നുള്ള ബ്രേക്കിങ്, ഓവർടേക്കിങ് എന്നിവ ഒഴിവാക്കുക. നനഞ്ഞ റോഡിൽ വാഹനം വെട്ടിച്ചുകയറ്റിയാൽ തെന്നാൻ സാധ്യതയുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഹസാഡ് ലൈറ്റ് ആനാവശ്യമായി ഉപയോഗിക്കരുത്.യു എ ഇ യിൽ ഇന്നും നാളെയും മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!