തിങ്കളാഴ്ച യുഎഇയിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാൻ ശക്തമായി അപലപിച്ചു. “ഒരു പാകിസ്ഥാനി ഉൾപ്പെടെ മൂന്ന് പേരുടെ ജീവൻ അപഹരിച്ച അബുദാബിയിലുണ്ടായ ഹൂത്തി ആക്രമണത്തെ പാകിസ്ഥാൻ ശക്തമായി അപലപിക്കുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു,” പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
അബുദാബിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ യുഎൻ ഉം ജിസിസി രാജ്യങ്ങളും അപലപിച്ചു.