അബുദാബി ഹൂത്തി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യൻ പൗരന്മാരെ തിരിച്ചറിഞ്ഞതായി ഇന്ത്യൻ എംബസി അറിയിച്ചു.
“എംബസി ഉദ്യോഗസ്ഥർ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനായി അഡ്‌നോക് ഉൾപ്പെടെയുള്ള യുഎഇ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്,” എംബസി ട്വീറ്റ് ചെയ്തു.
പരിക്കേറ്റ ആറ് പേരിൽ രണ്ട് പേർ ഇന്ത്യൻ പൗരന്മാരാണെന്നും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും അറിയിച്ചു. “ചികിത്സയ്ക്ക് ശേഷം ഇന്നലെ രാത്രി അവരെ ഡിസ്ചാർജ് ചെയ്തു.”
*17 January incident UPDATE* Identities of 2 deceased Indian nationals established. @IndembAbuDhabi officials are in touch with their family members.The Mission is working closely with UAE authorities, including ADNOC, for early repatriation of mortal remains (1/2)
— India in UAE (@IndembAbuDhabi) January 18, 2022
മുസഫയിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) മൂന്ന് പെട്രോളിയം ടാങ്കറുകളിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു പാകിസ്ഥാൻ പൗരനും കൊല്ലപ്പെട്ടിരുന്നു.