ഷാർജയിൽ ഇന്നലെ ചൊവ്വാഴ്ച രാത്രി 2 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 35 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിനി 7 മാസം ഗർഭിണിയായ അമ്മയും അവരുടെ 10 വയസ്സുള്ള മകളും ദാരുണമായി മരിച്ചു
വാഹനത്തിലുണ്ടായിരുന്ന പിതാവിനും മറ്റ് മൂന്ന് കുട്ടികൾക്കും ഗുരുതരമായതുമായ പരിക്കുകളും സംഭവിച്ചിട്ടുണ്ട്. അപകടവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് പട്രോളിംഗും ദേശീയ ആംബുലൻസും സംഭവസ്ഥലത്തേക്ക് എത്തി മരണപ്പെട്ടവരെയും പരിക്കേറ്റവരെയും അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇവരെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായി കണ്ടെത്തി. പിതാവും മറ്റ്3 ഉം 5 ഉം 8 ഉം വയസ്സുള്ള കുട്ടികളും മിതമായതും ഗുരുതരവുമായ പരിക്കുകളോടെ അൽ ഖാസിമി ആശുപത്രിയിലുമായി അൽ കുവൈറ്റ് ആശുപത്രിയിലുമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടികളിൽ ഒരാൾക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് വാസിത് പോലീസ് സ്‌റ്റേഷൻ അന്വേഷിച്ചുവരികയാണ്