നടന്‍ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
‘സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തെങ്കിലും ഞാന്‍ കൊവിഡ് പോസിറ്റീവായി. ഇപ്പോള്‍ ക്വാറന്റീനിലാണ്. ചെറിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല.
എല്ലാവരും കര്‍ശനമായി സാമൂഹിക അകലം പാലിച്ച് കൂട്ടം ചേരാതിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
നിങ്ങള്‍ സുരക്ഷിതരായിരിക്കുക. മറ്റുള്ളവരേയും സുരക്ഷിതരാക്കുക,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
.