യാത്രയ്ക്ക് വേണ്ടി വിമാനത്താവളങ്ങളിൽ ഹാജരാക്കാൻ ചില ആളുകൾ ചില ഏജൻസികളിൽ നിന്നും വ്യാജ PCR ടെസ്റ്റ് റിപ്പോർട്ടുകൾ വാങ്ങി നെഗറ്റീവാണെന്ന് കാണിച്ചുകൊണ്ട് യാത്ര ചെയ്യാൻ നടത്തുന്ന ശ്രമങ്ങൾ പിടിക്കപ്പെടുമെന്ന് ആസ്റ്റർ DM ഹെൽത്ത് കെയർ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി. ആധികാരികതയുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ PCR ടെസ്റ്റ് റിസൾട്ട് സർട്ടിഫിക്കറ്റ് സ്വീകരിക്കാവൂ എന്നും ആസ്റ്റർ DM ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ വാർത്താകുറിപ്പിൽ പറയുന്നു.
നിലവിൽ അതുമായി ബന്ധപ്പെട്ട തേർഡ് പാർട്ടി ഏജൻസികൾ വ്യാജ സർട്ടിഫിക്കറ്റ് നൽകിക്കൊണ്ടിരിക്കുന്ന വിവാദം തുടരുന്ന സാഹചര്യത്തിലാണ് ആസ്റ്റർ DM ഹെൽത്ത് കെയർ ഗ്രൂപ്പ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഗ്രൂപ്പ് ദുബായ് പോലീസിൽ പരാതി രജിസ്റ്റർ ചെയ്യുകയും വിഷയം അന്വേഷണത്തിലുമാണ്.
യുഎഇയിലെ പിസിആർ പരിശോധനകൾക്ക് സേവനത്തിന്റെ തരം അനുസരിച്ച് 50 ദിർഹം മുതൽ 150 ദിർഹം വരെയാണ് ചിലവ്.