ഖത്തർ ലോകകപ്പ് : ബുക്കിങ് ആരംഭിച്ചു : ടിക്കറ്റ് നിരക്ക് 40 റിയാൽ മുതൽ

Qatar World Cup_ Booking starts_Tickets start at 40 riyals

2022 നവംബറില്‍ ഖത്തറില്‍ ആരംഭിക്കാനിരിക്കുന്ന പുരുഷന്മാരുടെ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

ഫുട്‌ബോള്‍ ലോകകപ്പുകളിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഖത്തര്‍ ഈടാക്കുന്നത്. 40 റിയാല്‍ (800 രൂപ) മുതലാണ് ടിക്കറ്റ് നിരക്ക്. കൊവിഡിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ സ്വദേശികള്‍ക്കാണ് 11 ഡോളറിന് (40 റിയാല്‍) ടിക്കറ്റ് വില്‍ക്കുന്നത്. ഖത്തറിൽ താമസരേഖയുള്ളവർക്കാണ് ഗ്രൂപ്പ് മത്സരങ്ങൾ 40 റിയാലിന് (800 രൂപ) കാണാനാകുക.

ലോകകപ്പിന്റെ 32 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഇന്ന് ബുധനാഴ്ച ഉച്ചക്ക് ഒരു മണി മുതലാണ് ബുക്കിങ് ആരംഭിച്ചത്. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3:30 മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. നാല് വര്‍ഷത്തിലൊരിക്കലെത്തുന്ന ലോകകപ്പിനെ ആവേശത്തോടെയാണ് വരവേൽക്കാൻ ലോകം ഒരുങ്ങുന്നത്. കൊവിഡ് വ്യാപിക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇതെല്ലാം തരണം ചെയ്യാൻ ആവശ്യമായ പദ്ധതികൾ ഖത്തർ അണിയറയിൽ ഒരുക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!