24 മണിക്കൂറും പ്രവർത്തിക്കുന്ന ആദ്യത്തെ സ്വകാര്യ PCR ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്റർ ഷാർജയിൽ തുറന്നു

The first 24-hour private PCR drive-through testing center opens in Sharjah

ഷാർജ എൻ. എം. സി റോയൽ ഹോസ്പിറ്റലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആദ്യത്തെ PCR ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്റർ തുറന്നു. നോർത്തേൺ എമിറേറ്റിലെ ജനങ്ങൾക്ക് സേവനം നൽകാനാണ് പുതിയ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് എൻഎംസി റോയൽ ഹോസ്പിറ്റൽ ഷാർജ പറഞ്ഞു.

ഈ PCR ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്റർ ജനുവരി 12 മുതലാണ്‌ പൊതുജനങ്ങൾക്കായി തുറന്നത്, ഇതിനകം തന്നെ പ്രതിദിനം 10,000 ആളുകളെ പരിശോധിച്ചിട്ടുണ്ട്. ഓരോ രാത്രിയിലും 300 കാറുകൾ കേന്ദ്രത്തിലേക്ക് വരുന്നതായും ആശുപത്രി അറിയിച്ചു. ഒരു ടെസ്റ്റിന് 100 ദിർഹം ഈടാക്കുന്ന കേന്ദ്രത്തിൽ പ്രതിദിനം 20,000 പേരെ പരിശോധിക്കാൻ കഴിയും.

അതേസമയം, മറ്റൊരു എൻഎംസി ഹെൽത്ത്‌കെയർ ഹോസ്പിറ്റൽ – അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബാരീൻ ഇന്റർനാഷണൽ ഹോസ്പിറ്റൽ – പ്രതിദിനം 4,000 കാറുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പിസിആർ ടെസ്റ്റിംഗ് ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!