യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 50,000 കടന്നു. ഇന്ന് 2022 ജനുവരി 20 ന് പുതിയ 3,014 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 മരണങ്ങളും രേഖപ്പെടുത്തി.
3,014 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 816,945 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,204 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,067 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 764,731 ആയി.
നിലവിൽ യു എ ഇയിൽ 50,010 സജീവ കോവിഡ് കേസുകളാണുള്ളത്.
534,831 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 3,014 പുതിയ കേസുകൾ കണ്ടെത്തിയത്.