യുഎഇയിൽ പുതിയ വാരാന്ത്യഅവധിയിലേക്ക് മാറിയതോടെ അബുദാബിയിലെയും ദുബായിലെയും വിസ അപേക്ഷാ കേന്ദ്രങ്ങളുടെ (VACs) പുതുക്കിയ പ്രവർത്തന സമയക്രമം വിഎഫ്എസ് ഗ്ലോബൽ VFS Global പ്രഖ്യാപിച്ചു.
വിസാ അപേക്ഷാ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിലും ഇതേ സമയങ്ങൾ ബാധകമാണ്, വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1 മണിക്കും 2.30 നും ഇടയിൽ നമസ്കാര ഇടവേള ആയിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ കേന്ദ്രങ്ങൾക്ക് അവധിയായിരിക്കും.
ഉപഭോക്താക്കൾക്കായുള്ള VFS ഗ്ലോബൽ ഹെൽപ്പ്ലൈനും പുതിയ പ്രവൃത്തി ആഴ്ച ഷെഡ്യൂളിലേക്ക് മാറും.
ബന്ധപ്പെട്ട എംബസി/കോൺസുലേറ്റിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾക്കനുസൃതമായാണ് യുഎഇയിലെ ഞങ്ങളുടെ VACകളുടെ പ്രവർത്തന സമയം പരിഷ്കരിച്ചതെന്ന് VFS ഗ്ലോബൽ, മിഡിൽ ഈസ്റ്റ് & നോർത്ത് ആഫ്രിക്ക മേധാവി അതുൽ മർവ പറഞ്ഞു.