ദുബായിൽ ഇന്നലെ ബുധനാഴ്ചയുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി ഒരു സ്ത്രീ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് ഇന്ന് വ്യാഴാഴ്ച അറിയിച്ചു.
അൽ കരാമ ടണലിൽ പുലർച്ചെയാണ് ആദ്യ അപകടമുണ്ടായത്, ഒരു ബസ് ചെറുവാഹനത്തിൽ ഇടിച്ച് 10 പേർക്ക് നിസാര പരിക്കേറ്റു.
ദുബായ് ഹിൽസിന് എതിർവശത്തുള്ള ഉം സുഖീം റോഡിൽ രണ്ട് ചെറിയ വാഹനങ്ങൾ ഇടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്. റോഡിൽ ലെയിൻ അച്ചടക്കം പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് അപകടത്തിന് കാരണമായത്, ഇത് രണ്ട് ചെറുതും നേരിയതുമായ പരിക്കുകൾക്ക് കാരണമായി.
പിന്നീട് അൽ ഖൈൽ റോഡിൽ റോഡ് മുറിച്ചു കടക്കുന്നിതിടെ വാഹനമിടിച്ച് ഒരു സ്ത്രീയും മരിച്ചു. മരണപ്പെട്ട സ്ത്രീ റോഡ് മുറിച്ചുകടക്കാൻ പാടില്ലാത്ത സഥലത്ത് റോഡ് മുറിച്ചു കടന്നത് അപകടത്തിന് കാരണമായതായി പോലീസ് പറഞ്ഞു.
അനധികൃത റോഡ് മുറിച്ചു കടക്കൽ , അമിത വേഗത, ലെയ്നിലെ അച്ചടക്കം പാലിക്കാത്തത് എന്നിവ ഉൾപ്പെടെയുള്ള ട്രാഫിക് നിയമ ലംഘനങ്ങളാണ് അപകടങ്ങൾക്ക് കാരണമെന്ന് ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.