2022-ലെ ലോകത്തിലെ ഏറ്റവും ജനപ്രിയ ഡെസ്റ്റിനേഷനായി ദുബായെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിനോദസഞ്ചാരികളെ മനസ്സ് തുറന്ന് ക്ഷണിച്ചു. ”ദുബായ് എക്കാലവും നിങ്ങളുടേതായിരിക്കുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.”
2022-ലെ ട്രിപാഡ്വൈസേഴ്സ് ട്രാവലേഴ്സ് ചോയ്സ് അവാർഡ്: ദി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഡെസ്റ്റിനേഷനുകൾ പ്രകാരമാണ് മികച്ച നഗരമായി ദുബായിയെ തിരഞ്ഞെടുത്തത്.
കഴിഞ്ഞ 12 മാസ കാലയളവിൽ ശേഖരിച്ച അവലോകനങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ യാത്രക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചെയ്യേണ്ട കാര്യങ്ങൾ, അതിനപ്പുറമുള്ളവ എന്നിവയെ പരിഗണിച്ചുകൊണ്ട് ലണ്ടൻ, റോം, പാരീസ് തുടങ്ങിയ ആഗോള നഗരങ്ങളെ അപേക്ഷിച്ച് ദുബായ് എമിറേറ്റ് ഒന്നാം സ്ഥാനത്തെത്തി.
ഈ അംഗീകാരത്തിന്റെ നിറവിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റിന്റെ ഏറ്റവും ജനപ്രിയമായ ലാൻഡ്മാർക്കുകൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോ അടങ്ങുന്ന ഒരു ട്വീറ്റും ചെയ്തിട്ടുണ്ട്.
ദുബായ് കിരീടാവകാശി വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയനാണ്. സന്ദർശകർക്കൊപ്പം സെൽഫിക്കായി നിൽക്കുന്ന ഫോട്ടോ 2019ൽ വൈറലായിരുന്നു.
دبي .. المرتبة الأولى عالمياً في تقديم أفضل تجربة سياحية للمسافرين بحسب موقع تريب أدفايزر .. حياكم في داركم pic.twitter.com/h5zGfthOGH
— Hamdan bin Mohammed (@HamdanMohammed) January 20, 2022