കാറ്റിന്റെ പ്രതികൂല കാലാവസ്ഥ : യു എ ഇയിൽ ബീച്ച് സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

ഇന്ന് (വെള്ളിയാഴ്ച) യുഎഇയിൽ താപനില കുറയുന്നതിനാൽ ശക്തമായ കാറ്റ്, പ്രക്ഷുബ്ധമായ കടൽ, മോശം ദൃശ്യപരത എന്നിവയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ ആയതിനാൽ ബീച്ചുകളിൽ പോകുന്നത് ഒഴിവാക്കണമെന്നും വാഹനമോടിക്കുമ്പോൾ ശക്തമായ കാറ്റിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും  പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സ്വന്തം സുരക്ഷയ്ക്കായി നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

കാറ്റ് മണിക്കൂറിൽ 55 കിലോമീറ്റർ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. അതേസമയം തിരമാലകൾ 10 അടി ഉയരത്തിൽ എത്തുമെന്നും കരുതുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!