കഴിഞ്ഞ രണ്ട് മാസത്തിനിടെ ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് അൽ റുവയ്യയിൽ 526 വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുകയും 210 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.
അശ്രദ്ധമായി വാഹനമോടിക്കുന്നവർ ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തുന്നതായി പ്രദേശവാസികളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അനിയന്ത്രിത ഡ്രൈവർമാർക്കെതിരെ ട്രാഫിക് ക്രയിംഗ് ആരംഭിച്ചതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് പോലീസ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
വാഹനമോടിക്കുന്നയാളുടെ ജീവനോ മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടത്തിലാക്കുന്ന രീതിയിൽ വാഹനം ഓടിച്ചാൽ 2,000 ദിർഹമാണ് പിഴ, കൂടാതെ 23 ട്രാഫിക് പോയിന്റുകൾ, 60 ദിവസത്തെ വാഹനം പിടിച്ചെടുക്കലും ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിൻ അല്ലെങ്കിൽ ബേസ് (ചേസ്) പരിഷ്‌ക്കരിച്ചാൽ – 1,000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും 30 ദിവസത്തെ വാഹനം പിടിച്ചെടുക്കലും എന്നിങ്ങനെയാകും നിയമനടപടികൾ.
ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും ബോധവൽക്കരണ കാമ്പെയ്‌നുകളും ട്രാഫിക് നിയമങ്ങൾ പാലിക്കാനുള്ള അഭ്യർത്ഥനകളും നൽകിയിട്ടും , നിർഭാഗ്യവശാൽ, അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന ചില അശ്രദ്ധരായ ഡ്രൈവർമാരെ ഞങ്ങൾ ഇപ്പോഴും കാണുന്നതായി അൽ മസ്റൂയി പറഞ്ഞു.
അശ്രദ്ധമായ പെരുമാറ്റങ്ങളും ട്രാഫിക് നിയമലംഘനങ്ങളും പോലീസിനെ അറിയിക്കാൻ ദുബൈ പോലീസ് ആപ്പ് വഴിയോ ദുബായ് പോലീസ് കോൾ സെന്റർ 901-ലോ ബന്ധപെടാമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.