ദുബായിൽ കോവിഡ് രോഗികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആരോഗ്യ പ്രവർത്തകരെ നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി.
ദുബായിലെ കൊവിഡ്-19 കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ദുബായ് ഹെൽത്ത് കെയർ അതോറിറ്റി (DHA) സർക്കുലറിൽ അറിയിച്ചു.
രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുകയും ബൂസ്റ്റർ ഡോസ് അടക്കമുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെ പ്രാഥമിക പരമ്പര പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും നേരത്തെ കോവിഡ് ബാധിച്ചിച്ചിട്ടുണ്ടെങ്കിലും ഹെൽത്ത് കെയർ ജീവനക്കാർക്ക് ക്വാറന്റൈൻ ഒഴിവാക്കാം.
ജനുവരി 20 വ്യാഴാഴ്ച മുതൽ ഈ സർക്കുലർ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അബുദാബിയിലെ ആരോഗ്യ വകുപ്പും അബുദാബിയിലെ ആരോഗ്യ പ്രവർത്തകർക്കായി സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.