യുഎഇയിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് നിർദ്ദേശം.

Recommendation to minimize the use of plastic bags in the UAE.

യുഎഇയിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് പരിസ്ഥിതി ഏജൻസി അബുദാബി (EAD) നിർദ്ദേശിച്ചു.

യുഎഇയിൽ പ്രതിവർഷം 11 ബില്യൺ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്, ഇത് ആഗോള ശരാശരിയുടെ മൂന്നിരട്ടിയാണെന്ന് അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു.

അതിനാൽ പരിസ്ഥിതിക്ക് ഹാനികരമായ ഈ ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ അബുദാബി എമിറേറ്റിലെ എൻവയോൺമെന്റ് റെഗുലേറ്റർ താമസക്കാരോട് അഭ്യർത്ഥിച്ചു.

ഉത്തരവാദിത്തത്തോടെ വലിച്ചെറിയാത്ത പ്ലാസ്റ്റിക് ബാഗുകൾ സമുദ്രത്തിലോ കരയിലോ ആണ് ചെന്നടിയുന്നത്. ഒരു പ്ലാസ്റ്റിക് ബാഗ് പൂർണ്ണമായി കലഹരണപെട്ടുപോകാൻ 1,000 വർഷം വരെ എടുക്കുമെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നുന്നത്, ഇവ വിഷവസ്തുക്കളെ പുറത്തുവിടുകയും അവ നശിക്കുന്നതിനനുസരിച്ച് പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുന്നു.

പ്ലാസ്റ്റിക് ബാഗുകൾ മൂലം ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം കടൽപ്പക്ഷികളും തിമിംഗലങ്ങൾ, ഡോൾഫിനുകൾ, ആമകൾ എന്നിവയുൾപ്പെടെ 100,000 മൃഗങ്ങളും കൊല്ലപ്പെടുന്നുണ്ട്.

അതിനാൽ ഒരു ഉൽപ്പന്നം വാങ്ങാൻ പോകുമ്പോൾ നിങ്ങൾക്ക് ശരിക്കും ഒരു ബാഗ് ആവശ്യമുണ്ടോ എന്ന കാര്യം ചിന്തിക്കുക. പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോൾ നിങ്ങളുടെ സ്വന്തം പുനരുപയോഗിക്കാവുന്ന ബാഗ് തന്നെ ഉപയോഗിക്കുക.നിങ്ങൾ പ്ലാസ്റ്റിക് ബാഗുകൾ വാങ്ങുകയാണെങ്കിൽ, അവ മാലിന്യ സഞ്ചികളായി പുനരുപയോഗിക്കാനുള്ള വഴികൾ കണ്ടെത്തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!