ദുബായിലെ മരുഭൂമിയിൽ ഉണ്ടായ ഡ്യൂൺ ബഗ്ഗി അപകടത്തിൽ പരിക്കേറ്റ 50 കാരനായ ജർമ്മൻകാരനെ എയർലിഫ്റ്റ് ചെയ്ത് ദുബായ് പോലീസ് റാഷിദ് ആശുപത്രിയിലെത്തിച്ചു.
ജർമ്മൻ സ്വദേശിക്ക് റൈഡിനിടെ മരുഭൂമിയിൽ മൺകൂനയിൽ തട്ടി പരിക്കേൽക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ പരുക്കിന്റെ സ്വഭാവവും ആശുപത്രിയിലെത്തിക്കാനുള്ള സമയവും കണക്കിലെടുത്ത് അദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിക്കുകയായിരുന്നു.
യുഎഇയിൽ മരുഭൂമിക്ക് സമീപം വാടകയ്ക്ക് ലഭിക്കുന്ന ഒരു പ്രശസ്തമായ ടൂറിസ്റ്റ് ഓഫറാണ് ഡ്യൂൺ ബഗ്ഗികൾ. സാധാരണ ഡ്യൂൺ ബഗ്ഗി വാഹനാപകടങ്ങൾ അപൂർവമായാണ് സംഭവിക്കുന്നത്.