സുവർണ ജൂബിലി സൈക്ലിംഗ് പര്യടനത്തിനായി ജനുവരി 25 ചൊവ്വാഴ്ച അബുദാബിയിലെ പ്രധാനറോഡുകൾ 3 മണിക്കൂർ അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ വാഹനമോടിക്കുന്നവർക്ക് നിർദ്ദേശം നൽകി.
ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡ്, ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് എന്നിവയിലെല്ലാം കൂടി സൈക്ലിംഗ് ടൂർ കടന്നുപോകുന്നതിനാൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ അടച്ചിടും
ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ സോഷ്യൽ മീഡിയ ചാനലുകളിൽ ഇതര റൂട്ടുകളുടെ മാപ്പ് പങ്കിട്ടിട്ടുണ്ട്. യുഎഇയുടെ സുവർണ ജൂബിലി ആഘോഷിക്കുന്നതിനായാണ് പര്യടനം നടക്കുന്നത്. ഇത് അബുദാബിയിലെ ആഭ്യന്തര മന്ത്രാലയ ഓഫീസുകളിൽ നിന്ന് ആരംഭിച്ച് 111 കിലോമീറ്റർ അകലെ, എക്സ്പോ 2020 ദുബായിലെ ഫിനിഷിംഗ് ലൈനിൽ അവസാനിക്കും.