അബുദാബിക്ക് നേരെ ഇന്ന് ജനുവരി 24 ന് പുലർച്ചെ ഹൂത്തി ഭീകര സംഘം തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ യുഎഇ തടഞ്ഞു നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇ തകർത്ത ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിക്ക് ചുറ്റുമുള്ള പ്രത്യേക പ്രദേശങ്ങളിൽ പതിച്ചതിനാൽ ആക്രമണത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ 4.30 ഓടെ അബുദാബിയിൽ ആകാശത്ത് മിന്നലുകൾ കണ്ടതായി താമസക്കാർ പറഞ്ഞു.
ഏത് ഭീഷണിയെയും നേരിടാനുള്ള സന്നദ്ധതയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
താമസക്കാരോട് ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രം വാർത്തകൾ ഉറവിടമാക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.
കഴിഞ്ഞയാഴ്ച ഹൂത്തി തീവ്രവാദികൾ അബുദാബിയിലെ രണ്ട് സിവിലിയൻ കേന്ദ്രങ്ങളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
وزارة الدفاع تعلن اعتراض و تدمير صاروخين باليستيين أطلقتهما جماعة الحوثي الإرهابية تجاه دولة #الإمارات #وام
للتفاصيل: https://t.co/8V1rOlgCwZ pic.twitter.com/tcPYgzoAb4— وكالة أنباء الإمارات (@wamnews) January 24, 2022