ജിമ്മിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പ്രതികാരമായി ജിമ്മിലെ മെഷീനുകളും വസ്തുവകകളും നശിപ്പിച്ച ജീവനക്കാരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെത്തുടർന്ന് ക്ഷുഭിതനായ മുൻ ജീവനക്കാരൻ സ്ഥലത്ത് അതിക്രമിച്ച് കയറി വസ്തുവകകൾ നശിപ്പിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തതായി കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാസ്ക്ധരിച്ച ഒരാൾ ഗ്ലാസുകളും മെഷീനുകളും തകർത്തുവെന്ന് പറഞ്ഞ് ഉടമ ജിമ്മിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതായി ദുബായ് പോലീസിലെ ഫോറൻസിക് എവിഡൻസ് ആൻഡ് ക്രൈം സീൻ ഡിപ്പാർട്ട്മെന്റിലെ ഫസ്റ്റ് ലെഫ്റ്റനന്റ് വിദഗ്ധൻ ഒമർ അൽ മർസൂഖി പറഞ്ഞു.അക്രമി മാസ്ക് ധരിച്ചിരുന്നതിനാൽ ആളെ മനസ്സിലാക്കാനും കഴിഞ്ഞിരുന്നില്ല.
ഞങ്ങൾ ഇക്കാര്യം അന്വേഷിക്കുകയും കുറ്റം ചെയ്തെന്ന് സംശയിക്കുന്ന ചില പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തു. അക്രമി ധരിച്ചതിന് സമാനമായ വസ്ത്രങ്ങൾ ധരിച്ച മുൻ ജീവനക്കാരും സംഭവത്തിൽ പങ്കുണ്ടെന്ന് നിഷേധിച്ചതായി ലഫ്റ്റനന്റ് അൽ മർസൂഖി പറഞ്ഞു.
എന്നാൽ അക്രമിയായ ജീവനക്കാരന്റെ വസ്ത്രത്തിൽ ജിമ്മിലെ അടിച്ചു തകർത്ത ഗ്ലാസ്സിന്റെ അംശങ്ങൾ കണ്ടെത്തി. അത് ജിമ്മിലെ ഗ്ലാസ്സുമായി പൊരുത്തപ്പെടുന്നതായി ക്രൈം സീൻ വിദഗ്ധർ കണ്ടെത്തി.
പിന്നീട് ജീവനക്കാരനെ തെളിവുമായി സംസാരിച്ചപ്പോൾ രാത്രിയിൽ ജിമ്മിൽ അതിക്രമിച്ച് കയറിയതായി ഇയാൾ സമ്മതിച്ചതായി അൽ മർകൂഖി പറഞ്ഞു. പ്രതിയെ ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.