എക്സ്പോ 2020 ദുബായിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ ജനുവരി 16ന് ദുബായ് എക്സ്പോ കാണാൻ എത്തുന്നവർക്ക് വെറും 10 ദിര്‍ഹത്തിന് പ്രവേശന ടിക്കറ്റ് നൽകിയതും സന്ദർശകരുടെ ഒഴുക്കിന് കാരണമായി.
എക്‌സ്‌പോ 2020 ദുബായിൽ 2022 ജനുവരി 24 വരെ 10,836,389 സന്ദർശനങ്ങൾ രേഖപ്പെടുത്തി, ഇന്ത്യൻ താരങ്ങളായ ശേഖർ കപൂറിന്റെയും എആർ റഹ്‌മാന്റെയും പുതിയ സംഗീതവും കൂടാതെ ഐക്യരാഷ്ട്രസഭയ്ക്ക് പുറത്ത് നടക്കുന്ന ആദ്യ ആഗോള ഗോൾ വീക്കിന്റെ ഭാഗമായി ഉണ്ടായ പരിപാടികളുടെ ഒരു പരമ്പരയും സന്ദർശകരുടെ ഒഴുക്കിന് കാരണമായി.