ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ പ്രൊമോഷൻ പരിപാടിയിൽ ഇന്ത്യൻ പ്രവാസിയെ രണ്ടു തവണ ഭാഗ്യം തുണച്ചു. അര കിലോഗ്രാം സ്വർണ്ണം നേടിയിരിക്കുകയാണ് ആന്ധ്രാ പ്രദേശിൽ നിന്നുള്ള 31 വയസ്സുകാരൻ പ്രദീപ് ഡിവിസ്ക്. ക്യാമ്പയിനിൽ പങ്കെടുത്ത 190 ജ്വല്ലറികളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിൽ നിന്നും 15000 ദിർഹത്തിന് പ്രദീപ് സ്വർണ്ണം വാങ്ങിയിരുന്നു. നാല് പേരുകൾ തെരഞ്ഞെടുത്തതിൽ രണ്ടു പേരുകളും പ്രദീപിന്റേതായിരുന്നു. ആയിരക്കണക്കിന് റാഫിൾ ടിക്കറ്റുകളിൽ നിന്ന് നാല് പേരുകൾ തെരഞ്ഞെടുത്തതിൽ രണ്ടെണ്ണം പ്രദീപിന്റേതായിരുന്നു.
അടുത്ത മാസം വിവാഹിതനാവുകയാണ് പ്രദീപ്. ” കല്യാണം പ്രമാണിച്ച് സ്വർണ്ണം വാങ്ങിയിരുന്നു. അപ്പോഴാണ് ഇരട്ടി മധുരമായി ഈ ഭാഗ്യവും വരുന്നത്. പരമ്പരാഗത ആഭരണങ്ങൾ എന്റെ പ്രതിശ്രുത വധുവിനും എന്റെ മാതാപിതാക്കൾക്കും കൊണ്ടുപോകാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഈ വിജയത്തിന് ദുബായ് ജ്വല്ലറി ഗ്രൂപ്പിനോട് ഞാൻ നന്ദി പറയുന്നു. ഇത് എന്റെ വരാനിരിക്കുന്ന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ” പ്രദീപ് പറഞ്ഞു.
വരാനിരിക്കുന്ന പ്രമോഷനുകളെ കുറിച്ച് അറിയാൻ സന്ദർശിക്കുക https://dubaicityofgold.com/