Search
Close this search box.

Prime Heart & Lung ഹോസ്പിറ്റലിന്റെ പ്രൊജക്റ്റിന് ഇന്ന് ധാരണാപത്രം ഒപ്പിട്ടു.

ദുബായ്: ഇന്ന്, ജനുവരി 25 ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വച്ചു Prime Healthcare Group ന്റെ പുതിയ സംരംഭമായ Prime Heart & Lung Hospital ന്റെ ഔദ്യോഗികമായ പ്രൊജക്റ്റ് ലോഞ്ച് നടന്നു . ദുബായ് ഹെൽത്ത്കെയർ സിറ്റിയുടെയും Prime Healthcare Group ന്റെയും പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ Prime Healthcare Group ന്റെ മാനേജിങ് ഡയറക്ടർ Dr. ജമീൽ അഹമ്മദും DHCC യുടെ CEO യും ചേർന്ന് ഔദ്യോഗികമായ കരാറിൽ ഒപ്പിട്ടു.

ഹൃദയ സംബന്ധമായ ചികിത്സയ്ക്കും, ശ്വാസകോശ സംബന്ധമായ ചികിത്സയ്ക്കും , കാൻസർ സംബന്ധമായ ചികിത്സയ്ക്കും ലോകോത്തര നിലവാരത്തോട് കൂടിയ അത്യാധുനിക സജ്ജീകരണങ്ങൾ ആണ് Prime Heart & Lung Hospital വിഭാവനം ചെയ്യുന്നത്.

എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ എമർജൻസി വിഭാഗവും അനസ്‌തേഷ്യോളജി, അഡ്വാൻസ്ഡ് ഇമേജിങ് ലബോറട്ടറി സേവനങ്ങളോട് കൂടി സർജറി, മെഡിക്കൽ തുടങ്ങിയ Specialized വിഭാഗങ്ങളുടെ സമ്പൂർണ്ണ ആതുരസേവനവും ഇവിടെ ഉണ്ടാകും. 100 കിടക്കകൾ ഉള്ള ആശുപത്രിയിൽ 8 ക്ലിനിക്കൽ നിലകളും 2 അനുബന്ധ സേവന നിലകളും ഉള്ള ഈ ആശുപത്രിയിൽ അതി വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പ്രൈം ഹെൽത്ത്കെയർ ഗ്രൂപ്പിന് ഇതൊരു അഭിമാന മുഹൂർത്തമാണെന്നും ലോകോത്തര നിലവാരത്തിൽ ഉള്ള സേവനങ്ങൾ നൽകിക്കൊണ്ട് ദുബായിലെ ഏറ്റവും മികച്ച കേന്ദ്രമായി Prime Heart & Lung Hospital മാറുമെന്നും അത്‌ Prime Healthcare Group ന്റെ ഖ്യാതി വർദ്ധിപ്പിക്കുമെന്നും മാനേജിങ് ഡയറക്ടർ Dr. ജമീൽ അഹമ്മദ് പറഞ്ഞു.

മനുഷ്യരാശിക്ക് സന്തോഷകരമായ നാളെകൾ നൽകുക എന്ന ലക്ഷ്യത്തോടെ വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനവും പരിവർത്തനാത്മകവുമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെയും സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രൈം ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ് Prime Heart & Lung Hospital എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!