യാത്രക്കാരുടെ പ്രതികരണം : 10 ബസ് റൂട്ടുകളിലെ സേവനം മെച്ചപ്പെടുത്തിയതായി ആർടിഎ

യാത്രക്കാരുടെ പ്രതികരണവും ബിഗ്ഡേറ്റ അനാലിസിസും വിലയിരുത്തി 10 ബസ് റൂട്ടുകളിലെ സേവനം മെച്ചപ്പെടുത്തിയതായി ആർടിഎ (റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) അറിയിച്ചു. ആർടിഎ ദുബായ് സ്മാർട് ആപ് വഴി കഴിഞ്ഞവർഷം 7319 പ്രതികരണങ്ങളും 6678 നിർദേശങ്ങളും പുതിയ ബസ് റൂട്ടുകൾക്കായി ലഭിച്ചിരുന്നു.

413 അഭിപ്രായ വോട്ടുകളിൽ 265 എണ്ണവും അൽ ഖിസൈസ് മുതൽ അൽ മക്തൂം വിമാനത്താവളം വരെ സർവീസ് ഏർപ്പെടുത്തുന്നതിനായിരുന്നു. ഇതര റൂട്ടുകളെ സംബന്ധിച്ചും 641 അഭിപ്രായ വോട്ടുകളും ലഭിച്ചു. ഇതനുസരിച്ചാണ് പത്തു റൂട്ടുകളിലെ സേവനം മെച്ചപ്പെടുത്തിയതെന്ന് ആർടിഎ പ്ലാനിങ് ആൻഡ് ബിസിനസ്ഡവലപ്മെന്റ് ഡയറക്ടർ അദൽ ഷാക്രി അറിയിച്ചു.

ജനത്തിന്റെ അഭിപ്രായം സ്വീകരിച്ച് സേവനം മെച്ചപ്പെടുത്തി അവരുടെ സന്തോഷ സൂചിക വർധിപ്പിക്കാൻ ആപ്പിൽ കൂടുതൽ ക്രൗഡ് സോഴ്സിങ് സേവനങ്ങളും ഉൾപ്പെടുത്തി.

 

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!