Search
Close this search box.

തണുപ്പുകാലം ആഘോഷമാക്കാൻ മരുഭൂമിയിലെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

തണുപ്പുകാലം ആഘോഷമാക്കാൻ മലയോര മേഖലകളിലും മരുഭൂമിയിലും എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. രാത്രി മുഴുവൻ ടെന്റുകളിൽ തങ്ങാനും ഉല്ലാസയാത്ര നടത്താനും മലയാളികളും എത്തുന്നുണ്ട്. റാസൽഖൈമ ജബൽ ജെയ്സ് മലനിരകളാണ് സന്ദർശകരുടെ ഒഴുക്ക്.

ഷാർജ ഫോസിൽ റോക്ക്, ദുബായ് അൽ ഖുദ്ര, ഹത്ത, അബുദാബി റുവൈസിലെ ഷിപ്റെക് ബീച്ച് എന്നിവയാണ് തിരക്കേറിയ മറ്റു മേഖലകൾ. ടെന്റും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളുമായാണ് ജബൽ ജെയ്സിൽ സന്ദർശകർ എത്തുന്നത്.

സമുദ്രോപരിതലത്തിൽ നിന്ന് 1,934 മീറ്റർ ഉയരത്തിലുള്ള മലയിൽ നിന്നാൽ ഉദയാസ്തമയ ദൃശ്യങ്ങൾ കാണാം. ഏറ്റവും കൂടുതൽ തണുപ്പുള്ള മേഖലയാണിവിടം. റാസൽ ഖൈമയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ജബൽ ജെയ്സ്. ഷാർജ നഗരത്തിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന മലീഹയിലാണ് ഫോസിൽറോക്ക്.

ഫോസിൽ റോക്ക്, ക്യാമൽ റോക്ക് എന്നിവിടങ്ങളിലെ കാഴ്ചകൾ കണ്ട് ഡെസർട് സഫാരി നടത്താം. വിശാലമായ മണൽപ്പരപ്പും ചുണ്ണാമ്പു പാറകളുമാണ് പ്രത്യേകത. അപൂർവയിനം സസ്യങ്ങളും സസ്തനികളുമുണ്ട്. സൺസെറ്റ് ലോഞ്ച്, നൈറ്റ് ക്യാംപ്, വാനനിരീക്ഷണം എന്നിവയും സന്ദർശകരെ ആകർഷിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts