കുടുംബാംഗങ്ങൾക്കു പുറത്ത് ഓഹരികൾ വിൽക്കുന്നത് തടയുന്ന നിയമം അബുദാബിയിൽ പുറത്തിറക്കി

കുടുംബാംഗങ്ങൾക്കു പുറത്ത് ഓഹരികൾ വിൽക്കുന്നത് തടയുന്ന ഫാമിലി ബിസിനസ് ഉടമസ്ഥാവകാശ നിയമം അബുദാബിയിൽ പുറത്തിറക്കി. കുടുംബ ബിസിനസ് പങ്കാളികളിൽനിന്ന് മുൻകൂട്ടി അനുമതി വാങ്ങാതെ മറ്റു വ്യക്തികൾക്കോ കമ്പനികൾക്കോ ഷെയറുകളോ ഡിവിഡന്റുകളോ വിൽക്കാൻ പാടില്ല. ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽനഹ്യാനാണ് ഇതുസംബന്ധിച്ച നിയമം പുറത്തിറക്കിയത്.

ഓഹരി വസ്തുക്കൾ ഏകപക്ഷീയമായി പണയം വയ്ക്കുന്നതും തടയും. പുതിയ നിയമം മാർച്ചിൽ പ്രാബല്യത്തിലാകും. നിലവിലെ ബിസിനസിൽ കുടുംബാംഗങ്ങൾ അല്ലാത്തവർക്ക് 40%ൽ കൂടുതൽ ഓഹരിയുള്ളവർക്ക് ഇളവുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!