യുഎഇയിൽ അടുത്തിടെ ഡ്രോണുകൾ പറത്തുന്നതിനുള്ള നിരോധനത്തെത്തുടർന്ന്, നിരോധനം ലംഘിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും കുറഞ്ഞത് 100,000 ദിർഹം പിഴയും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഇന്നലെ ബുധനാഴ്ച ട്വീറ്റ് ചെയ്തു.
നിരോധനം ലംഘിക്കുന്നവർക്ക് പിഴയും തടവും അല്ലെങ്കിൽ രണ്ടിൽ ഒന്നെങ്കിലും ബാധകമായേക്കാം. ജനുവരി 22 മുതൽ ആഭ്യന്തര മന്ത്രാലയം യുഎഇയിൽ ഡ്രോണുകളുടെയും ലൈറ്റ് സ്പോർട്സ് വിമാനങ്ങളുടെയും പറക്കൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു,