കൂടുതൽ തിരക്കുള്ള വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്നും ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞതായി റിപ്പോർട്ടുകൾ. ന്യൂഡൽഹി-ദുബായ് റൂട്ടിലെ സീറ്റുകൾക്ക് ഒരു മാസം മുമ്പ് 1000-1,500-ദിർഹം ഉണ്ടായിരുന്നത് ഇപ്പോൾ 700 ദിർഹത്തിൽ താഴെ മാത്രമാണുള്ളത്.
അതേസമയം മുംബൈയിൽ നിന്നുള്ള ടിക്കറ്റിന് ശരാശരി 1,000 ദിർഹം വരെയാണ്. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് 637 ദിർഹം മുതലാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്. റമദാൻ സമയം ഏപ്രിൽ വരെ ഫെബ്രുവരിയിലും നിരക്കുകൾ ഇനിയും കുറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.