ഇന്ത്യയിൽ കോവിഡ് വാക്‌സിനുകള്‍ പൊതു വിപണിയിലേക്ക് : ഒരു ഡോസിന് 275 രൂപയായി ഏകീകരിക്കാൻ ആലോചന

covid vaccines in general market in India_ Rs. 275 per dose

കോവിഡ് വാക്‌സിനുകള്‍ പൊതു വിപണിയില്‍ ലഭ്യമാകുന്നതിനു മുന്‍പ് വാക്‌സിനുകളുടെ വില ഏകീകരിച്ചേക്കും. അടുത്തമാസത്തോടെ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിനുമുന്നോടിയായാണ് വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

കോവാക്‌സിന്‍, കോവീഷീല്‍ഡ് എന്നീ വാക്‌സിനുകളുടെ ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 300 രൂപയ്ക്കു താഴെ മരുന്ന് ലഭ്യമാക്കാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകില്ല.

ചുരുങ്ങിയ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ നാഷണല്‍ ഫാര്‍മസിക്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്ക് ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 19ഓടെ ഇരുവാക്‌സിനുകളും പൊതുവിപണിയില്‍ ലഭ്യമാക്കണമെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിയോഗിച്ച സമതി നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. 205 രൂപയ്ക്കാണ് നിലവില്‍ സര്‍ക്കാര്‍ ഇരുവാക്‌സിനുകളും വാങ്ങുന്നത്. 33 ശതമാനം ലാഭം കൂടി ചേര്‍ത്ത് ഡോസ് ഒന്നിന് 275 രൂപയായി നിശ്ചയിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈയിടെ നടത്തിയ യോഗത്തിലും ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു.

ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്‌സിന്റെ ഒരു ഡോസിന് നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ 1,200 രൂപയും കോവീഷീല്‍ഡിന് 780 രൂപയുമാണ് ഈടാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!