യുഎഇ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷാർജയിലെ പ്രധാന റോഡ് ഇന്നും ശനിയാഴ്ചയും താത്കാലികമായി അടച്ചിടും.
ഖാലിദിയ്യ പാലം മുതൽ അൽ ഇൻതിഫാദ സ്ട്രീറ്റ് വരെയുള്ള ഖാലിദ് ലഗൂണിന്റെ ഇരു ദിശകളുമാണ് താൽക്കാലികമായി അടച്ചിടുകയെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡ് അറിയിപ്പ് നൽകി.
യുഎഇയുടെ സുവർണ ജൂബിലി പ്രമാണിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ആഘോഷങ്ങൾ സുഗമമാക്കുന്നതിനായി ഇന്നും ശനിയാഴ്ചയും ഉച്ചയ്ക്ക് 2 മുതൽ 6 വരെ അടച്ചിടൽ പ്രാബല്യത്തിൽ വരും. എല്ലാ വാഹനമോടിക്കുന്നവരും റോഡ് ഉപയോഗിക്കുന്നവരും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ഷാർജ പോലീസ് അഭ്യർത്ഥിച്ചു.