ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ വി.കെ.പി.മുരളിധരൻ അന്തരിച്ചു. കഴിഞ്ഞ ജനവരി 10 മുതല്‍ അദ്ദേഹത്തിന് കോവിഡ് ബാധിതനായതിനെ തുടർന്ന് ശ്വാസതടസം ഉണ്ടാകുകയും തുടർന്ന് ദുബായ് കനേഡിയന്‍ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു.
ചികിത്സയിലിരിക്കെ നിമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രോഗം കൂടിയിരുന്നങ്കിലും കഴിഞ്ഞ ഒരാഴ്ചയായി ഓക്സിജന്‍ ലവല്‍ കൂടുകയും അസുഖം ആശ്വാസമായി വരികയുമായിരുന്നു. ഇന്ന് രാവിലെ പെട്ടെന്നാണ് അദേഹത്തിന് കാര്‍ഡിയാക്കറസ്റ്റ് സംഭവിക്കുകയും തുടര്‍ന്ന് 9.30 ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.