Search
Close this search box.

ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ കണ്ടെത്തിയ ”നിയോകോവ് ” വൈറസ് : മനുഷ്യരിലേക്ക് പകരുമെന്നുള്ള വുഹാനിലെ ഗവേഷകരുടെ സാധ്യത തള്ളി മറ്റു ഗവേഷകർ

Nyokov virus found in bats in South Africa_ Other researchers in Wuhan have ruled out the possibility of transmission to humans

ഒമിക്രോൺ ഭീഷണി വിവിധ രാജ്യങ്ങളിൽ തുടരുന്നതിനിടെ മുന്നറിയിപ്പുമായി ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വൈറസായ ‘നിയോകോവ്’ അതിമാരകമാണെന്ന് ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ. അതിവേഗത്തിൽ വ്യാപിക്കാൻ കഴിയുന്ന ഈ വൈറസ് മരണനിരക്ക് ഉയർത്തുമെന്ന് ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് റിപ്പോർട്ട് ചെയ്തു.

ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ കണ്ടെത്തിയ നിയോകോവ് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും 2012, 2015 വർഷങ്ങളിൽ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ ഈ വൈറസ് സ്ഥിരീകരിച്ചിരിന്നതായി ഗവേഷകർ അവകാശപ്പെടുന്നുണ്ട്. കൊറോണ വൈറസിന് കാരണമാകുന്ന സാർസ് കോവ് – 2ന് സമാനമാണ് നിയോകോവ്. മനുഷ്യ ശരീരത്തിലേക്ക് അതിവേഗം വ്യാപിക്കാൻ ശേഷിയുള്ള വൈറസിനെ ചെറുക്കാൻ നിലവിൽ ലഭ്യമായ കൊവിഡ് പ്രതിരോധ വാക്സിനുകൾക്കോ ആൻ്റിബോഡികൾക്കോ കഴിയില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. വുഹാൻ യൂണിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകർ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

വ്യാപനശേഷി ഉയർന്നതോതിലുള്ളതിനൊപ്പം വൈറസ് ബാധയേൽക്കുന്നവരിൽ മൂന്നിലൊരാൾ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ വിലയിരുത്തുന്നുണ്ട്. ‘നിയോകോവ്’ പുതിയതല്ലെങ്കിലും വിശദമായ പഠനം ആവശ്യമാണെന്ന് റഷ്യൻ സ്റ്റേറ്റ് വൈറോളജി ആൻഡ് ബയോടെക്‌നോളജി റിസർച്ച് സെന്ററിലെ വിദഗ്ധർ വ്യാഴാഴ്ച പ്രസ്താവനയിലൂടെ പറഞ്ഞു. ആളുകളിലേക്ക് വ്യാപകമായി പടരാൻ കഴിയുന്ന കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദമല്ല ‘നിയോകോവ്’. ഇതിൻ്റെ അപകടസാധ്യതകൾ പഠിക്കേണ്ടതുണ്ട്. അതിനായി വിശദമായ അന്വേഷണം ആവശ്യമാണെന്നും അധികൃതർ പറഞ്ഞു.

അതേസമയം വുഹാന്‍ ഗവേഷകരുടെ വാദം തള്ളി മറ്റു ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട്. വവ്വാലുകളില്‍നിന്ന് നിയോകോവ് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള യാതൊരു സാധ്യതയും നിലവില്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ലബോറട്ടറി പരീക്ഷണങ്ങളില്‍ ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗവേഷകര്‍ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!