ഇന്ത്യയിൽ രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 871 മരണം. കോവിഡ് മൂന്നാം തരംഗത്തിലെ ഉയര്‍ന്ന മരണനിരക്കാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തില്‍ ഇതിന് മുന്‍പ് 650 ന് മുകളില്‍ മരണസംഖ്യ രേഖപ്പെടുത്തിയത്.
കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ്. അതേസമയം, 2,35,532 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 16 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞതായും പ്രതിദിന രോഗികളുടെ എണ്ണത്തിലും ടിപിആറിലും വലിയ കുറവ് സംഭവിച്ചതായും ചൂണ്ടിക്കാട്ടുന്നു.
India reports 2,35,532 new #COVID19 cases, 871 deaths and 3,35,939 recoveries in the last 24 hours
Active case: 20,04,333 (4.91%)
Daily positivity rate: 13.39%Total Vaccination : 1,65,04,87,260 pic.twitter.com/6X0dxg3LjJ
— ANI (@ANI) January 29, 2022