യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 64,000 കടന്നു. ഇന്ന് 2022 ജനുവരി 30 ന് പുതിയ 2,291 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും രേഖപ്പെടുത്തി.
2,291 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 843,030 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,240ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,014 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 776,186 ആയി.
നിലവിൽ യു എ ഇയിൽ 64,604 സജീവ കോവിഡ് കേസുകളാണുള്ളത്. 459,244 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,291 പുതിയ കേസുകൾ കണ്ടെത്തിയത്.