വാരാന്ത്യത്തിൽ വന്ന മാറ്റം പ്രമാണിച്ച് ടാക്സി സേവനങ്ങളുടെ പീക് ടൈമിംഗ് നിരക്കുകളിൽ മാറ്റം വരുത്തി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).
വാരാന്ത്യ ദിനങ്ങളിൽ ടാക്‌സി സേവനം ഓൺലൈനായി ബുക്ക് ചെയ്യാമെന്ന് ആർടിഎ ട്വീറ്റ് ചെയ്തു. പുതിയ വാരാന്ത്യം കണക്കിലെടുത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ അവരുടെ സേവനങ്ങളുടെ നിരക്കിലും സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും 12 ദിർഹം നിരക്ക് ബാധകമാകുമെന്ന് അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ചകളിൽ, പരമാവധി ഉയർന്ന നിരക്ക് രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 12 വരെയും ആയിരിക്കും. ശനി-ഞായർ ദിനങ്ങളിൽ ഉച്ചകഴിഞ്ഞ് 4 മുതൽ 12 വരെയാണ് തിരക്കുള്ള സമയം.