ഫുജൈറ മെഡിക്കൽ ഡിസ്ട്രിക്ട് പ്രതിനിധീകരിക്കുന്ന ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഒരു സൗജന്യ ഡ്രൈവ്-ത്രൂ കോവിഡ്-19 ടെസ്റ്റ് സെന്റർ ആരംഭിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു.
ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിന് അടുത്തായി സ്ഥിതി ചെയ്യുന്ന ടെസ്റ്റ് സെന്റർ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കുമെന്ന് ഫുജൈറ പോലീസിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൾ റഹ്മാൻ മുഹമ്മദ് അൽ ദൻഹാനി പറഞ്ഞു.
വാഹനത്തിലൂടെ ടെസ്റ്റ് സർവീസ് സൗജന്യമായി നൽകുമെന്നും ഇത് സമയവും അധ്വാനവും ലാഭിക്കുകയും മറ്റ് കേന്ദ്രങ്ങളിലെ ഭാരം കുറയ്ക്കുകയും ചെയ്യുമെന്നും പോലീസ് പറഞ്ഞു. സൗജന്യ PCR സേവനം ലഭിക്കാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾ തങ്ങളുടെ ഐഡി കാർഡ് ഹാജരാക്കണമെന്നും എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്നും വാഹനങ്ങളുടെ ക്യൂ പിന്തുടരണമെന്നും പോലീസ് കൂട്ടിച്ചേർത്തു.
شرطة الفجيرة تفتتح مركزاً لفحص"COVID-19"
بالتعاون مع منطقة الفجيرة الطبيةللتفاصيل : https://t.co/HeUbESpqFF#شرطة_الفجيرة #fujairah_police #الإمارات #uae #المجتمع#كوفيد١٩ pic.twitter.com/bD2LlHAGeA
— شرطة الفجيرة (@FujPoliceGHQ) January 31, 2022