Search
Close this search box.

ദുബായിൽ വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ ഫീസ് കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് അധികൃതർ

Officials say they are considering reducing government fees for commercial activities in Dubai

ബിസിനസ് ലാഭത്തിന്മേൽ ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തിയതിന് ശേഷം എമിറേറ്റിലെ ബിസിനസ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വാണിജ്യ പ്രവർത്തനങ്ങളിൽ സർക്കാർ ഫീസ് കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് ചൊവ്വാഴ്ച അറിയിച്ചു.

യുഎഇ ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ച ബിസിനസ് ലാഭത്തിന്മേലുള്ള 9.0 ശതമാനം ഫെഡറൽ കോർപ്പറേറ്റ് നികുതിയുടെ പശ്ചാത്തലത്തിൽ. എമിറേറ്റിലെ കമ്പനികൾക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (SMEs) പിന്തുണ നൽകുന്നതും വളർച്ചാ സൗഹൃദവുമായ ബിസിനസ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുകയാണെന്ന് ദുബായിലെ ധനകാര്യ വകുപ്പ് (DOF) പറഞ്ഞു.

ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ദുബായിലെ വാണിജ്യ പ്രവർത്തനങ്ങളുടെ ഫീസ് ക്രമേണ കുറയ്ക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനുള്ള DOF ന്റെ നീക്കം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts