കെ റെയിലിന് തത്കാലം അനുമതിയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
കെ റെയിലിനായി കേരളം നല്കിയിരിക്കുന്ന ഡി പി ആർ അപൂർണമാണെന്നാണ് കാരണമായി കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. അതിനാൽ തത്കാലം ഇപ്പോൾ കെ റെയിലിന് അനുമതി നൽകാനാകില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇതിനായി കേരളം പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.എന്നാൽ കൂടുതൽ വിവരങ്ങൾ കേന്ദ്രം ആവശ്യപ്പെട്ടാൽ അത് നൽകാൻ തയ്യാറാണെന്നും കേരളസർക്കാർ പറഞ്ഞു.
എന്നാൽ കെ റെയിലിന് തത്കാലം അനുമതിയില്ലെന്ന വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് കേരളസർക്കാർ അറിയിക്കുന്നത്.