എയര്‍ ഇന്ത്യ വിമാനത്തിൽ യാത്രക്കാര്‍ക്ക് റെക്കോര്‍ഡ് ചെയ്ത സ്വാഗതസന്ദേശവുമായി രത്തന്‍ ടാറ്റ.
69 വർഷത്തിന് ശേഷം ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ നിയന്ത്രണം വീണ്ടെടുത്തപ്പോൾ, ടാറ്റ സൺസിന്റെ എമെരിറ്റസ് ചെയർമാൻ രത്തൻ ടാറ്റ, എയർ ഇന്ത്യ വിമാനങ്ങളിലെ യാത്രക്കാർക്കായി ഒരു പ്രത്യേക സന്ദേശം നൽകി. എല്ലാ എയർ ഇന്ത്യ യാത്രക്കാർക്കും അദ്ദേഹം “ഊഷ്മളമായ സ്വാഗതം” നൽകി, എയര്‍ലൈനിനെ ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന ഗ്രൂപ്പിന്റെ വാഗ്ദാനം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു രത്തന്‍ ടാറ്റയുടെ സന്ദേശം.
ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ പുതിയ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നു, യാത്രക്കാരുടെ സൗകര്യവും സേവനവും കണക്കിലെടുത്ത് എയർ ഇന്ത്യയെ തിരഞ്ഞെടുക്കുന്ന എയർലൈനാക്കി മാറ്റാൻ ഒരുമിച്ച് പ്രവർത്തിക്കാൻ സന്തുഷ്ടരാണ്,” രത്തൻ ടാറ്റ പറഞ്ഞു. ഫ്ലൈറ്റിനുള്ളില്‍ കേള്‍പ്പിച്ച റെക്കോര്‍ഡ് ചെയ്ത സന്ദേശത്തില്‍ രത്തന്‍ ടാറ്റ പറഞ്ഞു. ഈ സന്ദേശം ഇന്ന് രാവിലെ ടാറ്റ എയര്‍ലൈന്‍സ് സമൂഹമാധ്യമങ്ങളിലൂടെയും പങ്കുവെച്ചിരുന്നു.
കഴിഞ്ഞയാഴ്ച ടാറ്റ ഗ്രൂപ്പ് എയര്‍ലൈനിന്റെ നിയന്ത്രണം ഔപചാരികമായി ഏറ്റെടുത്ത ശേഷം എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളിലും ടാറ്റ ഗ്രൂപ്പിന്റെ ഒരു പ്രത്യേക അനൗണ്‍സ്മെന്റ് ഉണ്ടായിരുന്നു.