അജ്മാനിൽ ഭിക്ഷാടനം നടത്തിയതിന് ഒരു കുട്ടിയടക്കം 45 പേരെ അറസ്റ്റ് ചെയ്തതായി അജ്മാൻ പൊലീസ് അറിയിച്ചു. അജ്മാനിൽ ഒരാഴ്ച നീണ്ടുനിന്ന ഭിക്ഷാടന വിരുദ്ധ കാമ്പയിൻ ആരംഭിച്ചതിന് ശേഷം വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിന്നാണ് 45 പേരെ അറസ്റ്റ് ചെയ്തത്.
ഭിക്ഷാടനം നടത്തിയ പ്രതികളിൽ 28 പുരുഷന്മാരും 16 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവർ. ഭിക്ഷാടനം എന്ന രീതി ഇല്ലാതാക്കാനുള്ള അജ്മാൻ അധികൃതരുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ജനുവരി അവസാനവാരം കാമ്പയിൻ ആരംഭിച്ചത്.