പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്ന് ഫെബ്രുവരി മൂന്നിന് യുഎസിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കുന്നതായി ദുബായ് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.
ഫെബ്രുവരി 3 ന് ടെക്സസിലെ ഡാളസ് ഫോർട്ട്-വർത്ത് ഏരിയയും ഗ്രേറ്റർ ഡാളസും വടക്കൻ ടെക്സസ് പ്രദേശങ്ങളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സിന്റെ വെബ്സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇതേത്തുടർന്ന് ദുബായിൽ നിന്ന് ഡാളസ് ഫോർട്ട് വർത്തിലേക്കും തിരിച്ചുമുള്ള EK221, EK 222 എന്നീ വിമാനങ്ങൾ റദ്ദാക്കി. ടിക്കറ്റെടുത്തിട്ടുള്ള യാത്രക്കാർ അവരുടെ എമിറേറ്റ്സ് കോൾ സെന്ററുമായോ ട്രാവൽ ഏജന്റുമായോ റീബുക്കിംഗ് ഓപ്ഷനുകൾക്കായി ബന്ധപ്പെടാനും എമിറേറ്റ്സ് നിർദ്ദേശിച്ചിട്ടുണ്ട്
ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ കനത്ത മഞ്ഞുവീഴ്ചയുടെയും മഴയുടെയും പാതയിലേക്ക് തള്ളിവിടുന്ന ഒരു വലിയ ശീതകാല കൊടുങ്കാറ്റിലേക്ക് രാജ്യം നീങ്ങുന്നതിനാൽ യുഎസിലുടനീളം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെട്ടിട്ടുണ്ട്.