യുഎഇക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണത്തെത്തുടർന്ന് റഫാൽ വിമാനങ്ങൾ വിന്യസിക്കുന്നതുൾപ്പെടെ യുഎഇയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ പങ്കാളികളാകാൻ സമ്മതിച്ചതായി ഫ്രാൻസ് ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
യുഎഇ എന്ന സൗഹൃദ രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി, സൈനിക പിന്തുണ നൽകാൻ ഫ്രാൻസ് തീരുമാനിച്ചു, പ്രത്യേകിച്ച് ഏതെങ്കിലും നുഴഞ്ഞുകയറ്റത്തിനെതിരെ വ്യോമാതിർത്തി സംരക്ഷിക്കാൻ,” ഫ്രഞ്ച് സായുധ സേന മന്ത്രി ഫ്ലോറൻസ് പാർലി ട്വിറ്ററിൽ കുറിച്ചു.
ഡ്രോൺ അല്ലെങ്കിൽ മിസൈൽ ആക്രമണങ്ങൾ കണ്ടെത്തുന്നതിനും തടസ്സപ്പെടുത്തുന്നതിനുമായി എമിറേറ്റ്സുമായി അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കുന്ന അൽ ദഫ്ര എയർ ബേസിൽ നിന്ന് ഓപ്പറേഷൻസ് നടത്തുമെന്ന് ഫ്രഞ്ച് സായുധ സേന മന്ത്രാലയം കൂട്ടിച്ചേർത്തു.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തമ്മിലുള്ള ഫോൺ കോളിനെ തുടർന്ന് സൈനിക സന്നാഹങ്ങളുമായി യുഎഇയെ സഹായിക്കാൻ അമേരിക്കയും മുന്നോട്ട് വന്നിരുന്നു.