ഗായിക ലത മങ്കേഷ്കറുടെ ഭൗതികശരീരം മുംബെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് വസതിയിലെത്തിച്ചു. ഇന്ന് ഞായറാഴ്ച വൈകിട്ട് 6.30നാണ് ഗായിക ലത മങ്കേഷ്കറുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ശവസംസ്‌കാര ചടങ്ങുകള്‍ മുംബൈ ശിവാജി പാര്‍ക്കില്‍ വച്ചു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുംബൈ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
പൂര്‍ണ സംസ്ഥാന ബഹുമതികളോടു കൂടി സംസ്കാരച്ചടങ്ങ് നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. വിഖ്യാതഗായികയുടെ മരണത്തോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരതരത്ന ജേതാവായ ലത മങ്കേഷ്കരുടെ മരണത്തിൽ ദുഖാചരണത്തിൻ്റെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളിൽ ദേശീയപതാക താഴ്ത്തിക്കെട്ടും. കൂടാതെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സന്ദര്‍ശകരുടെ ഒരു വലിയ നിരതന്നെ പ്രിയഗായികയുടെ വസതിയിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്.
Preparations are underway for the state funeral of singer Lata Mangeshkar at Mumbai's Shivaji Park pic.twitter.com/socyiQmhSB
— ANI (@ANI) February 6, 2022