റാസൽഖൈമയിൽ ജബൽ യാനിസിന് താഴെയുള്ള താഴ്വരയിലേക്ക് കാർ വീണത്തിനെത്തുടർന്ന് ഗുരുതരപരിക്കേറ്റ 3 പേരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഫിലിപ്പീൻസുകാരുമായി പോയ കാർ പർവതനിരയിലെ കുത്തനെയുള്ള താഴ്വരയിലേക്ക് വീണ് തകർന്നുവീഴുകയായിരുന്നുവെന്ന് റാസൽഖൈമ പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററിന്റെ ഏകോപനത്തിൽ കാർ കണ്ടെത്തി ഹെലികോപ്റ്ററിൽ പരിക്കേറ്റ മൂവരെയും ചികിത്സയ്ക്കായി സഖർ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.