യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 70,454 ആയി. ഇന്ന് 2022 ഫെബ്രുവരി 7 ന് പുതിയ 1,704 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും രേഖപ്പെടുത്തി.
1,704 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 859,361 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,265 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,992 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 786,642 ആയി.
നിലവിൽ യു എ ഇയിൽ 70,454 സജീവ കോവിഡ് കേസുകളാണുള്ളത്. 473,298 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,704 പുതിയ കേസുകൾ കണ്ടെത്തിയത്.