സൗദി അറേബ്യയിലെത്തുന്ന പൗരന്മാർ ഉൾപ്പെടെയുള്ള എല്ലാവരും അവരുടെ പ്രതിരോധ കുത്തിവയ്പ്പ് നില പരിഗണിക്കാതെ, പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് അംഗീകൃത നെഗറ്റീവ് പിസിആർ നെഗറ്റീവ് ഫലം നൽകേണ്ടതുണ്ട്. സൗദിയിൽ പരിഷ്കരിച്ച കൊവിഡ് പ്രോട്ടോകോൾ ഉംറ തീർഥാടകർക്കും ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് വേണ്ടിയാണ് സൗദി കൊവിഡ് നിയന്ത്രണങ്ങൾ പരിഷ്കരിച്ചത്. സൗദിക്ക് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമാണ്.
പുതുക്കിയ നിബന്ധന ഇന്ന് ബുധനാഴ്ച പുലർച്ചെ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. സൗദിയിലേക്ക് വരുന്ന തീർഥാടകർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് കൊവിഡ് പിസിആർ പരിശോധന നടത്തണം. കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന അംഗീകൃത സർട്ടിഫിക്കറ്റ് ഹാജരാക്കണം. എട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ഈ നിർബന്ധനകൾ ബാധകമല്ല. രാജ്യത്ത് എത്തുന്ന തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരംക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 9 മുതൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് എല്ലാ സൗദി പൗരന്മാരും COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതുണ്ട്.