യു എ ഇയിൽ ഇന്ന് 2022 ഫെബ്രുവരി 8 ന് പുതിയ 1,615കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി.
1,615 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 860,976 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,269 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,219 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 788,861 ആയി.
നിലവിൽ യു എ ഇയിൽ 69,846 സജീവ കോവിഡ് കേസുകളാണുള്ളത്. 482,477 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,615 പുതിയ കേസുകൾ കണ്ടെത്തിയത്.